Saturday, 31 October 2009
ആര്‍ക്കും ഒന്നും പറയാനില്ലേ ?....
ഒരുപാടു പ്രതീക്ഷകളോടെ എല്ലാരും കാത്തിരിക്കുകയാണ് ..
എന്തും എഴുതിക്കോ .... എങ്ങനെയും എഴുതിക്കോ ...പക്ഷെ എഴുതണം.
എഴുതാന്‍ എന്തെങ്കിലും ഹെല്പ് വേണമെങ്ങില്‍ ചോദിയ്ക്കാന്‍ മറക്കരുത്....
നിങ്ങളുടെ സംശയങ്ങള്‍ എന്തും നമ്മുടെ സ്വന്തം ഗ്രൂപിലേക്ക് അയച്ചാല്‍ മതി. ഉടന്‍ മറുപടി കിട്ടുന്നതായിരിക്കും..
മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ മറക്കരുത്..
സ്നേഹത്തോടെ
-ഷിനോജ്-
Monday, 19 October 2009
ടിന്റുമോന്‍
മാഷ് ടിന്റുമോനോട് ഈ പരീക്ഷക്ക് നീ 75% മാര്‍ക്ക് വാങ്ങണം...
ടിന്റു മോന്‍ - ഞാന്‍ 100% മാര്‍ക്ക് വാങ്ങും...
മാഷ് - തമാശ പറയല്ലേ...
ടിന്റു മോന്‍ - നായിന്‍റെ മോനെ, ആരാടാ ആദ്യം തമാശ തുടങ്ങിയത്???
ഒടുവില്‍ ടിന്റുമോന്‍ ഉത്തരക്കടലസ്സിന്റെ അടിയില്‍ ഇങ്ങനെ എഴുതി...
"ഒറ്റ തന്തക്കു പിറന്നവന്‍ ആണെങ്കില്‍ പാസ്സക്കെടാ..."
Friday, 16 October 2009
Wednesday, 14 October 2009
മര്യാദകള്‍ മറക്കുന്ന മലയാളി
മര്യാദകള്‍ മറക്കുന്ന മലയാളി...
കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.
"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,
'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''
ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.